Advertisment

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം; വനിതകളുടെ അമ്പെയ്‌ത്തില്‍ റാങ്കിംഗ് റൗണ്ടില്‍ ഇന്ത്യയുടെ ദീപിക കുമാരി ഒന്‍പതാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തു

New Update

publive-image

Advertisment

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം. വനിതകളുടെ അമ്പെയ്‌ത്തില്‍ റാങ്കിംഗ് റൗണ്ടില്‍ ഇന്ത്യയുടെ ദീപിക കുമാരി ഒന്‍പതാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തു. 663 പോയിന്‍റാണ് ദീപികയ്‌ക്ക് കിട്ടിയത്.

ദീപിക 14-ാം സ്ഥാനത്തേക്ക് വീണുപോയെങ്കിലും പിന്നീട് തിരിച്ചെത്തുകയായിരുന്നു. ആദ്യ റൗണ്ടിലെ എതിരാളികളെ തീരുമാനിക്കുന്ന മത്സരമാണ് റാങ്കിംഗ് റൗണ്ട്. ആദ്യ റൗണ്ടില്‍ ഭൂട്ടാന്‍ താരം കര്‍മയെയാണ് ദീപിക കുമാരി നേരിടേണ്ടത്.

ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നാണ് ലോക ഒന്നാം നമ്പര്‍ താരമായ ദീപിക കുമാരി. അതിജീവനത്തിന്റെ മഹാസന്ദേശവുമായി വിശ്വ കായികമേളയ്‌ക്ക് ഇന്ന് ടോക്കിയോയില്‍ കൊടിയേറും.

ഇന്ത്യൻ സമയം വൈകിട്ട് നാലരയ്‌ക്കാണ് ഒളിംപി‌ക്‌സ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാവും ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ആദ്യ ദിവസങ്ങളിൽ തന്നെ മെഡൽപട്ടികയിൽ ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം.

sports news
Advertisment