Advertisment

മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ കേരളത്തിലെത്താന്‍ ശ്രമിക്കരുതെന്ന്​ ചീഫ്​ സെക്രട്ടറി ടോം ജോസ്

New Update

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ കേരളത്തിലെത്താന്‍ ശ്രമിക്കരുതെന്ന്​ ചീഫ്​ സെക്രട്ടറി ടോം ജോസ്​. അതിര്‍ത്തികളിലെത്തിയാല്‍ ഇവര്‍ക്ക്​ കേരളത്തിലേക്ക്​ കടക്കാന്‍ സാധിക്കില്ല. ഇപ്പോ​ഴുള്ള സ്ഥലത്ത്​ തന്നെ തുടരുകയാണ്​ നല്ലതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

അതേസമയം, മറ്റ്​ സംസ്ഥാനങ്ങളില്‍ നിന്ന്​ എത്തുന്ന മലയാളികളെ താമസിപ്പിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കിയതായി പാലക്കാട്​ ജില്ലാ കലക്​ടര്‍ ഡി. ബാലമുരളി അറിയിച്ചു.

പാലക്കാട്​ ജില്ലകളിലെ അതിര്‍ത്തി വഴി മറ്റ്​ സംസ്ഥാനങ്ങളില്‍ നിന്ന്​ എത്തുന്നവരെ മുഴുവന്‍ ഈ കേന്ദ്രത്തിലാവും താമസിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തി​​െന്‍റ ഏത്​ ഭാഗത്തുള്ളയാളാണെങ്കിലും ഇവരെ പാലക്കാട്​ തന്നെ 14 ദിവസം പാര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

tom jose response
Advertisment