Advertisment

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍: രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെ

New Update

കോട്ടയം: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലാകും. ഭാരത് ബന്ദിനെ പിന്തുണച്ച്‌ ദളിത് സംയുക്ത സമിതിയാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഞായറാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുക.

Advertisment

publive-image

പാല്‍, പത്രം വിതരണം, മെഡിക്കല്‍ ഷോപ്പ്, ആംബുലന്‍സ് സര്‍വീസ്, വിവാഹ പാര്‍ട്ടികളുടെ വാഹനങ്ങള്‍ എന്നിവയെ ഹാര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ എകെ സജീവ്, ജനറല്‍ കണ്‍വീനര്‍ അഡ്വ. പിഒ ജോണ്‍ എന്നിവര്‍ അറിയിച്ചു.

സര്‍ക്കാര്‍ ജോലികളില്‍ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്.

ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്‍റെ വിധി ഭരണഘടന വിരുദ്ധമാണെന്നും തെറ്റ് തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് ആസാദ് സമരം പ്രഖ്യാപിച്ചത്.

കേരളത്തിലെ സംഘടനകളായ ആദിവാസി ഗോത്രമഹാസഭ, കെഡിപി, ഭീം ആര്‍മി, കെസിഎസ്, ഡിഎച്ച്‌ആര്‍എം, എകെസിഎച്ച്‌എംഎസ്, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം, കെപിഎംഎസ്, സാധുജന പരിപാലന സംഘം, എഎസ് ഫോര്‍, എന്‍ഡിഎല്‍എഫ് എന്നിവയാണ് ഹര്‍ത്താലിന് സംയുക്തമായി ആഹ്വാനം ചെയ്തിരിക്കുന്നത്.

tomarrow harthal
Advertisment