Advertisment

വീട്ടിൽ വിളയിക്കാം മുന്തിരി തക്കാളി

author-image
admin
New Update

മുന്തിരി പോലെ കുലകുലയായി തൂങ്ങിക്കിടക്കുന്ന തക്കാളി… പേരു സൂചിപ്പിക്കും പോലെ മുന്തിരിയും തക്കാളിയും ചേർന്ന ചെടിയാണിത്. തണുപ്പുള്ള കാലാവസ്ഥയിലാണ് ഇതു ധാരാളമായി വളരുക. കേരളത്തിൽ ഹൈറേഞ്ചിൽ മുന്തിരി തക്കാളി കൃഷി ചെയ്യുന്നുണ്ട്. ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിവുള്ള മുന്തിരി തക്കാളി കൃഷി നമ്മുടെ നാട്ടിലുമിപ്പോൾ വ്യാപകമായി വരുകയാണ്.

Advertisment

 

publive-image

കൃഷി രീതികൾ

കൃഷിരീതികൾ സാധാരണ തക്കാളിയുടേതു പോലെ തന്നെ. തൈകൾ തയ്യാറാക്കി കൃഷിയിടങ്ങളിലേക്കോ, ഗ്രോബാഗുകളിലേക്കോ മാറ്റിനടാം. ആഴ്ചയിലൊരിക്കൽ ജൈവവളം നൽകാം. വേനലിൽ നനച്ചു കൊടുക്കുന്നതു നല്ലതാണ്. പടരാൻ തുടങ്ങുമ്പോൾ കയർ കെട്ടിയോ ഫ്രെയിം സ്ഥാപിച്ചോ നിർത്തണം. നന്നായി പരിപാലിച്ചാൽ കുറേനാൾ വിളവുതരും. ഗ്രോബാഗുകളിൽ വീട്ടുമുറ്റത്തും ടെറസിലും ചെടി വളർത്താം. രോഗങ്ങളും കീടങ്ങളും ഈ വിളയ്ക്ക് പൊതുവേ കുറവാണ്.

ധാരാളം പോഷകങ്ങൾ

ജീവകം എ, സി തുടങ്ങി അനേക പോഷകങ്ങളടങ്ങിയ ഈ പഴം സലാഡിനാണ് അധികവും ഉപയോഗിക്കുന്നത്. കറിവെയ്ക്കാനും അച്ചാർ തയാറാക്കാനുമിതു നല്ലതാണ്.പഴങ്ങൾ ഉണക്കിയെടുത്ത് പല വിഭവങ്ങളിൽ ചേർക്കുന്നതിനും ഉപയോഗിക്കുന്നു. ഇതിൽ ആന്റി ഓക്‌സിഡിന്റെ അളവ് കൂടുതലായതിനാൽ ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നു.

tomato
Advertisment