Advertisment

പി.സി. ജോര്‍ജ് ആക്ഷേപമുന്നയിക്കുന്നത് പരാജയ ഭീതിയെ തുടര്‍ന്നാണെന്ന് അഡ്വ. ടോമി കല്ലാനി

New Update

publive-image

Advertisment

ഈരാറ്റുപേട്ട: ജില്ലാ കോടതി കോട്ടയത്തായിരിക്കെ പ്രാക്ടീസിനായി അവിടെ പോയതിന്റെ പേരില്‍ മണ്ഡലത്തിനു പുറത്തുനിന്നും വന്നവനെന്ന ആക്ഷേപമുന്നയിക്കുന്നത് പിസി ജോര്‍ജ് പരാജയ ഭീതിയെ തുടര്‍ന്നാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനി. ഈരാറ്റുപേട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനവും കൃത്യമായ രാഷ്ട്രീയവും പറയാനാവാതെ പിസി ജോര്‍ജ് പല ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും അഡ്വ. ടോമി കല്ലാനി പറഞ്ഞു. മണ്ഡലത്തില്‍ ജോര്‍ജും എല്‍ഡിഎഫും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിനു വേണ്ടിയാണെന്നും ടോമി കല്ലാനി പറഞ്ഞു.

എസ്ഡിപിഐ വോട്ടുകള്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിക്ക് നല്‍കുന്നതു സംബന്ധിച്ച ആരോപണങ്ങള്‍ക്ക് താന്‍ മറുപടി പറയേണ്ട കാര്യമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം മറുപടി പറയണമെന്നും അഡ്വ. ടോമി കല്ലാനി ആവശ്യപ്പെട്ടു.

Advertisment