Advertisment

കുവൈറ്റില്‍ ഭിക്ഷാടനത്തിനെതിരെ ശക്തമായ നടപടികള്‍ ; ഈ വര്‍ഷം നാടുകടത്തിയത് 33 പേരെ

New Update

കുവൈറ്റ് : കുവൈറ്റില്‍ അനധികൃതമായി പണം സമ്പാദിക്കാന്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് ഭിക്ഷാടനം വര്‍ധിച്ചു വരുന്നുവെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Advertisment

publive-image

റമദാന്‍ മാസത്തില്‍ രാജ്യത്തിന്റെ വിവധ ഭാഗങ്ങളിലുള്ള മാര്ക്കറ്റുകളും കഫേകളും കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തി വന്ന 33 പുരുഷ -വനിതാ ഭിക്ഷാടകരെ അറസ്റ്റ് ചെയ്ത് നാടുകടത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. ഈ വര്‍ഷം ആദ്യം മുതല്‍ നവംബര്‍ അവസാനം വരെയുള്ള സമയത്താണ് 33 പേരെ നാടുകടത്തിയത്.

ഭിക്ഷാടനത്തിന് പിടികൂടുന്നവരെ ഉടനടി നാടുകടത്തുമെന്നും ഇവരുടെ സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഏതെങ്കിലും ഒരു കമ്പനിയുടെ സന്ദര്‍ശക വിസയിലാണ് ഭിക്ഷാടനത്തിന് അറസ്റ്റിലായ ആള്‍ രാജ്യത്തെത്തിയതെങ്കില്‍ ആ കമ്പനിയുടെ ഫയല്‍ തന്നെ റദ്ദാക്കപ്പെടാം.

kuwait kuwait latest
Advertisment