Advertisment

സര്‍ക്കാരിന് 51 നോട് പ്രത്യേക മമതയുള്ളതുകൊണ്ടാണ് 51 യുവതികളുടെ പട്ടിക തയ്യാറാക്കിയതെന്ന് സര്‍ക്കാരിനെതിരെ സെന്‍കുമാറിന്‍റെ ട്രോള്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെ ട്രോളി മുന്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. 51 യുവതികളുടെ പട്ടിക സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത് സര്‍ക്കാരിന് 51 നോട് പ്രത്യേക മമതയുള്ളതുകൊണ്ടാണെന്നായിരുന്നു സെന്‍കുമാറിന്റെ വിമര്‍ശനം.

ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് അവകാശപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയെക്കുറിച്ചാണ് സെന്‍കുമാര്‍ വിമര്‍ശം ഉന്നയിച്ചത്. സനാതന ധര്‍മ്മം സംരക്ഷിക്കാനുള്ള അവസാന അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ പ്രാധാന്യം സര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയില്ല. ശബരിമല ഒരു തീര്‍ഥാടന കേന്ദ്രമാണ്.

നൂറുകണക്കിന് വിശ്വാസികള്‍ എത്തുന്നത് ക്ഷേത്രത്തിന്റെ പ്രത്യേകതകൊണ്ടാണ്. ആചാരമനുഷ്ഠിച്ച വിശ്വാസികളായ ഒരു സ്ത്രീപോലും അവിടെ വന്നില്ല. വിശ്വാസമില്ലാത്ത ഏതാനും സ്ത്രീരൂപങ്ങളെ അവിടെ എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയതെന്നും സെന്‍കുമാര്‍ ആരോപിച്ചു.

sabarimala
Advertisment