Advertisment

പുണെ– എറണാകുളം ദ്വൈവാര സ്പെഷൽ ട്രെയിൻ ഈ മാസം 27 മുതൽ ജനുവരി 31 വരെ ഞായർ, ബുധൻ ദിവസങ്ങളിൽ പുണെയിൽനിന്നു സർവീസ് നടത്തും

New Update

കൊച്ചി: പുണെ– എറണാകുളം ദ്വൈവാര സ്പെഷൽ ട്രെയിൻ ഈ മാസം 27 മുതൽ ജനുവരി 31 വരെ ഞായർ, ബുധൻ ദിവസങ്ങളിൽ പുണെയിൽനിന്നു സർവീസ് നടത്തും.

Advertisment

publive-image

പുണെയിൽനിന്നു വൈകിട്ട് 6.45നു പുറപ്പെടുന്ന ട്രെയിൻ (02051) അടുത്ത ദിവസം വൈകിട്ട് 6.50ന് എറണാകുളത്ത് എത്തും. എറണാകുളം– പുണെ ട്രെയിൻ (02052) ചൊവ്വ, വെള്ളി ദിവസങ്ങളിൽ സർവീസ് നടത്തും.

രാവിലെ 5.15ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 5.50ന് പുണെയിലെത്തും. റിസർവേഷൻ ആരംഭിച്ചു. സ്റ്റോപ്പുകൾ: തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ, കാസർകോട്, മംഗളൂരു, ഉഡുപ്പി, കുന്ദാപുര, കാർവാർ, മഡ്ഗാവ്, സാവന്ത്‌വാടി, രത്‌നഗിരി, പനവേൽ. തിരക്കു കണക്കിലെടുത്തു എറണാകുളം–കാരയ്ക്കൽ എക്സ്പ്രസിൽ അധികമായി ഒരു ജനറൽ കോച്ച് അനുവദിച്ചെന്നും റെയിൽവേ അറിയിച്ചു.

Advertisment