Advertisment

ജയന്തി ജനത എക്സ്പ്രസില്‍ ലഹരി ബിസ്‌ക്കറ്റ് നല്‍കി യുവാവിനെ കൊള്ളയടിച്ചു

New Update

കോട്ടയം: ജയന്തി ജനത എക്സ്പ്രസില്‍ ലഹരി കലര്‍ന്ന ബിസ്‌ക്കറ്റ് നല്‍കി യുവാവിനെ കൊള്ളയടിച്ചു. മഹാരാഷ്ട്രയില്‍നിന്നു പാലക്കാട്ടേക്ക് വന്ന പാലക്കാട് സ്വദേശി സമീഷാണ് (34) കവര്‍ച്ചയ്ക്ക് ഇരയായത്.

Advertisment

publive-image

സേലത്തുവച്ച് ബിസ്‌ക്കറ്റ് നല്‍കിയ മയക്കിയശേഷമാണ് കൊള്ള നടത്തിയത്. വ്യാഴാഴ്ച രാവിലെ ജയന്തി ജനത എക്സ്പ്രസ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ സമീഷിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി.

സമീഷിന്റെ നാല് ഗ്രാം തൂക്കമുള്ള സ്വര്‍ണ മോതിരം, മൂന്ന് ഗ്രാമിന്റെ സ്വര്‍ണ്ണ ലോക്കറ്റ്, ലാപ്ടോപ്പ്, ഐഫോണ്‍, 6000 രൂപ, ടാബ്, ബാഗ് എന്നിവ കവര്‍ച്ച ചെയ്തു. മഹാരാഷ്ട്രയില്‍നിന്നു പാലക്കാടിന് വരുന്നതിനായാണ് സബീഷ് ട്രെയിനില്‍ കയറിയത്. സേലത്ത് എത്തിയപ്പോള്‍ പരിചയം ഭാവിച്ച് അടുത്തെത്തിയ യുവാവ് കഴിക്കാന്‍ ബിസ്‌ക്കറ്റ് നല്‍കുകയായിരുന്നു. ബിസ്‌ക്കറ്റ് കഴിച്ചതിനു പിന്നാലെ സബീഷ് അബാധാവസ്ഥയിലാകുകയായിരുന്നു.

റെയില്‍വേ എസ്.ഐ അരുണ്‍ നാരായണന്‍, ഗ്രേഡ് എസ്.ഐമാരായ മധുസൂധനന്‍, കുര്യന്‍, റെയില്‍വേ ഇന്റലിജന്‍സ് വിഭാഗം ഗ്രേഡ് എസ്.ഐ സിസില്‍ , സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സിജോ രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി ആക്രമണത്തിന് സമീഷിന്റെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്തു.

train theft jayanthi janatha
Advertisment