Advertisment

വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‌വേര്‍ഡ് ഉപയോഗിച്ച് സബ് ട്രഷറിയില്‍ നടത്തിയത് കോടികളുടെ തട്ടിപ്പ്; തിരുവനന്തപുരത്ത് സീനിയര്‍ അക്കൗണ്ടന്റിന് സസ്‌പെന്‍ഷന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‌വേര്‍ഡ് ഉപയോഗിച്ച് സബ് ട്രഷറിയില്‍ നിന്ന് കോടികളുടെ വെട്ടിപ്പ് നടത്തിയ സീനിയര്‍ അക്കൗണ്ടന്റിനെ സസ്‌പെന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് തട്ടിപ്പ് നടത്തിയ സീനിയര്‍ അക്കൗണ്ടന്റ് ബിജുലാലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രണ്ട് കോടി രൂപയുടെ വെട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക നിഗമനമെങ്കിലും ഇതുകൂടാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇയാള്‍ എങ്ങനെയാണ് പാസ്‌വേര്‍ഡ് സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. ജില്ലാ ട്രഷറി ഓഫീസര്‍ ഷാനവാസ് ട്രഷറി ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ബിജുലാലിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. വഞ്ചിയൂര്‍ പൊലീസും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

സബ് ട്രഷറി ഓഫീസര്‍ പാസ്‌വേര്‍ഡ് ഉപയോഗിച്ചപ്പോള്‍ ഇയാള്‍ മറഞ്ഞുനിന്ന് കണ്ടാതാകാമെന്ന് അധികൃതര്‍ സംശയിക്കുന്നു. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വേറെ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയിട്ടുണ്ടോയെന്ന് വ്യക്തമാകൂ.

Advertisment