Advertisment

ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു. ഇംഗ്ലീഷ് മാധ്യമങ്ങളിലെ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കരിമണല്‍ ഖനനം ആലപ്പാടിനെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്ന് കാട്ടി പ്ലസ് ടു വിദ്യാര്‍ത്ഥിനി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വാര്‍ത്തയാപ്പോഴാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കേസ് ഹരിത ട്രിബ്യൂണലിന്റെ ഡല്‍ഹിയിലുള്ള പ്രിന്‍സിപ്പല്‍ ബഞ്ച് പരിഗണിക്കും. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയേക്കും.

 

Advertisment