Advertisment

കോവിഡ് ജാ​ഗ്രത: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം: കണ്ടെയ്ന്‍മെന്റ് സോണുകളായ ആറ്റുകാല്‍, കാലടി, മണക്കാട് എന്നിവിടങ്ങളിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നഗരത്തിലെ അഞ്ച് റോഡുകള്‍ ഇന്ന് മുതല്‍ അടച്ചിടും

New Update

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം. കണ്ടെയ്ന്‍മെന്റ് സോണുകളായ ആറ്റുകാല്‍, കാലടി, മണക്കാട് എന്നിവിടങ്ങളിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നഗരത്തിലെ അഞ്ച് റോഡുകള്‍ ഇന്ന് മുതല്‍ അടച്ചിടും. അമ്ബലത്തറ-കിഴക്കേകോട്ട, മരുതൂര്‍ക്കടവ്-കാലടി, ജഗതി-കിള്ളിപ്പാലം, കൈതമുക്ക്-ചെട്ടിക്കുളങ്ങര, കുമരിചന്ത-അമ്ബലത്തറ എന്നീ റോഡുകളാണ് അടക്കുന്നത്. അട്ടക്കുളങ്ങര മുതല്‍ തിരുവല്ലം വരെയുള്ള റോഡുകളും അടക്കും.

publive-image

ലോക്ക് ഡൗണ്‍ ഇളവിനെ തുടര്‍ന്ന് ബസ് സ്റ്റോപ്പ്, മാര്‍ക്കറ്റ് തുടങ്ങിയ പൊതുയിടങ്ങളില്‍ അശ്രദ്ധയോടെ ജനങ്ങള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സാമൂഹിക അകലം ഉറപ്പാക്കാനായുള്ള പൊലീസ് പരിശോധനയും ഇന്ന് മുതല്‍ ശക്തമാക്കും. സംസ്ഥാനത്ത് പൊതുയിടങ്ങളില്‍ സാമൂഹിക അകലം ഉറപ്പുവരുത്താന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisment