Advertisment

തിരുവനന്തപുരത്ത് ടാങ്കറും കാറും കൂട്ടിയിടിച്ചു മൂന്ന് മരണം, അഞ്ച് പേര്‍ക്ക് പരിക്ക്

New Update

തിരുവനന്തപുരം ആറ്റിങ്ങല്‍ ടിബി ജംഗ്ഷനില്‍ ടാങ്കറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശികളായ അസീം നാസര്‍, പ്രിന്‍സ്, മനീഷ് എന്നിവരാണ് മരിച്ചത്. അഖില്‍, വിനീത്, വിപിന്‍, സുബിന്‍, മഹേഷ് എന്നിവരാണ് പരിക്കേറ്റവര്‍.

publive-image

കൊല്ലം ഭാഗത്തേക്ക് പോയ കാറും തിരുവനന്തപുരം ഭാഗത്തേക്ക് പോയ ടാങ്കറും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇവരുടെ നില ഗുരുതരമാണ്. സുഹൃത്തുക്കളായ എട്ട് പേരാണ് കാറിലുണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

trivandrum car accident5
Advertisment