Advertisment

തിരുവനന്തപുരം കർശന നിയന്ത്രണങ്ങളിലേക്ക്: പാളയം മാർക്കറ്റിൽ കർശന നിയന്ത്രണം; സാഫല്യം കോംപ്ലക്‌സ് 7 ദിവസത്തേക്ക് അടക്കും;

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരത്തെ ഇന്നത്തെ കണക്ക് അപകടകരമായ സൂചനയാണ് നൽകുന്നതെന്ന് തിരുവനന്തപുരം മേയർ കെ ശ്രീകുമാർ. ഇന്ന് ഒൻപത് പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളിലേക്ക് നഗരം കടക്കുമെന്ന് അദ്ദേഹം അറിയിച്ചു.

publive-image

സാഫല്യം കോംപ്ലക്‌സ് ഇന്നു മുതൽ ഏഴ് ദിവസത്തേക്ക് അടക്കും. പാളയം മാർക്കറ്റിലും കർശന നിയന്ത്രണം ഏർപ്പെടുത്തും. ഇനി മുതൽ മുൻഭാഗത്തെ ഗേറ്റ് മാത്രമേ തുറക്കൂ. വളരെ അത്യാവശ്യം ഉള്ളവരെ മാത്രമേ കടത്തി വിടൂ. മറ്റു മാർക്കറ്റുകളിലും നിയന്ത്രണം ഏർപ്പെടുത്തു.

നഗരത്തിലെ ഓഫീസുകളിലും നിയന്ത്രണം കൊണ്ടുവരും. ബസ് സ്റ്റോപ്പുകളിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

Advertisment