Advertisment

തിരുവനന്തപുരത്ത് ലോട്ടറി വിൽപനക്കാരന് കൊവിഡ് : രോ​ഗം ബാധിച്ചത് സമ്പർക്കത്തിലൂടെ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോട്ടറി വിൽപനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കി. കുന്നുംപുറം സ്വദേശിയായ 45 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊവിഡ് ലക്ഷണങ്ങൾ പ്രകടമാക്കിയതിനെ തുടർന്ന് ജൂൺ 29ന് ഇദ്ദേഹത്തിന് പരിശോധന നടത്തുകയായിരുന്നു.

publive-image

തലസ്ഥാനത്ത് ഇന്ന് ഒൻപത് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ലോട്ടറി വിൽപനക്കാരൻ ഉൾപ്പെടെ നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആലുവിള, ബാലരാമപുരം സ്വദേശിയായ 47കാരനാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. ജൂൺ 26നാണ് ഇദ്ദേഹത്തിന് പരിശോധന നടത്തിയത്. തുമ്പ സ്വദേശി 25 കാരനാണ് മറ്റൊരാൾ. ജൂൺ 26ന് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു. 29ന് കൊവിഡ് പരിശോധന നടത്തി. പാളയം സാഫല്യം കോംപ്ലക്സിൽ ജോലിചെയ്യുന്ന അസാം സ്വദേശിയായ 24 കാരനും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്. ഈ നാല് പേർക്കും യാത്രാ പശ്ചാത്തലമില്ല.

Advertisment