Advertisment

ക​ഞ്ചാ​വ് വി​ല്‍​പ​ന; തിരുവനന്തപുരത്ത് മൂ​ന്നു​പേര്‍ അറസ്റ്റില്‍

New Update

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലും പരിസര പ്രദേശങ്ങളില്‍ വ​ന്‍​തോ​തി​ല്‍ ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്തി​വ​ന്ന സംഘത്തിലെ മൂ​ന്നു​പേ​രെ അറസ്റ്റ് ചെയ്തതായി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ ബ​ല്‍​റാം​കു​മാ​ര്‍ ഉ​പാ​ധ്യാ​യ.

Advertisment

publive-image

ക​രി​ക്ക​കം പു​തു​വ​ല്‍​പു​ത്ത​ന്‍ വീ​ട്ടി​ല്‍ ആ​കാ​ശ് (20), ക​രി​ക്ക​കം വി​നാ​യ​ക ന​ഗ​ര്‍ ബീ​നാ മ​ന്‍​സി​ലി​ല്‍ റി​യാ​സ് (24), വെ​മ്ബാ​യം പെ​രു​ങ്കൂ​ര്‍ ഉ​ട​യ​ന്‍ പാ​റ​ക്കോ​ണ​ത്ത് വീ​ട്ടി​ല്‍ അ​രു​ണ്‍ (23) എ​ന്നി​വ​രെ​യാ​ണ് ഡി​സ്ട്രി​ക്റ്റ്​ ആ​ന്‍​റി നാ​ര്‍​കോ​ട്ടി​ക് സ്പെ​ഷ​ല്‍ ആ​ക്​​ഷ​ന്‍ ഫോ​ഴ്സ് ടീ​മിന്‍റെ സ​ഹാ​യ​ത്തോ​ടെ പേ​ട്ട പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സംഘം നഗരത്തിലെ പ്രധാന മേഖലകള്‍ കേന്ദ്രീകരിച്ചു വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്തി​വ​രു​ന്ന​താ​യി നാ​ര്‍​കോ​ട്ടി​ക് സെ​ല്‍ അ​സി. ക​മീ​ഷ​ണ​ര്‍ പ്ര​ദീ​പ്കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡാ​ന്‍​സാ​ഫ് ടീം ​നി​ര​ന്ത​രം ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ വ​ല​യി​ലാ​യ​ത്.

പേ​ട്ട എ​സ്.​എ​ച്ച്‌.​ഒ സു​ധി​ലാ​ല്‍, എ​സ്.​ഐ മാ​രാ​യ നി​തീ​ഷ്, നി​യാ​സ്, സു​ബി​ന്‍ മാ​ത്യു, റി​നോ​ക്സ്, ഡാ​ന്‍​സാ​ഫ് എ​സ്.​ഐ ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​രും ഡാ​ന്‍​സാ​ഫ് ടീ​മം​ഗ​ങ്ങ​ളും ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

trivandrum kanjavu case
Advertisment