Advertisment

ട്രംപിന്റെ ജന്മദിനത്തില്‍ റെക്കോര്‍ഡ് ധനസമാഹരണം

New Update

വാഷിങ്ടന്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജന്മദിനമായ ജൂണ്‍ 14 ന് റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയും തിരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പു ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി 14 മില്യന്‍ ഡോളര്‍ ലഭിച്ചതായി ആര്‍എന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു. ഇതു സര്‍വ്വകാല റെക്കോര്‍ഡാണ്.

Advertisment

publive-image

2016 ഒക്ടോബറില്‍ നടത്തിയ ഓണ്‍ലൈന്‍ ഫണ്ട് കളക്ഷന് ആകെ ലഭിച്ചത് 10 മില്യന്‍ ഡോളറായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് ട്രംപിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 225 മില്യന്‍ ഡോളര്‍ ലഭിച്ചപ്പോള്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ബൈഡന് ലഭിച്ചത് 100 മില്യന്‍ ഡോളറാണ്. ജൂണ്‍ 14 ന് 74–ാം വയസ്സിലേക്ക് പ്രവേശിച്ച ട്രംപിന് ഓണ്‍ലൈനിലൂടെ ശരാശരി 46 ഡോളര്‍ വീതമാണ് ഗിഫ്റ്റായി ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്നു എന്ന് പ്രഖ്യാപിച്ചപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ 25 മില്യണ്‍ പിരിക്കാന്‍ കഴിഞ്ഞതായി മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ കമ്മി വക്താവ് അറിയിച്ചു.

തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജൊ ബൈഡനെ, ട്രംപ് ബഹുദൂരം പിന്നിലാക്കിയെങ്കിലും നാഷണല്‍ പോളിങ്ങില്‍ ജോ ബൈഡനാണ് ഇതുവരെ മുന്‍തൂക്കം ലഭിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പു അടുക്കുന്നതോടെ ഡോണള്‍ഡ് ട്രംപ് പ്രചലരണത്തിലും സര്‍വേകളിലും മുന്‍പിന്‍ എത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

trump birthday fund collection
Advertisment