Advertisment

പസഫിക് സമുദ്രത്തില്‍ വന്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തി, ഓസ്‌ട്രേലിയന്‍ തീരങ്ങളിൽ സുനാമി മുന്നിറിയിപ്പ്

New Update

ഓസ്‌ട്രേലിയ: തെക്കുകിഴക്കന്‍ പസഫിക് സമുദ്രത്തില്‍ വ്യാഴാഴ്ച വന്‍ ഭൂചലനം. ഓസ്‌ട്രേലിയന്‍ തീരത്തുനിന്ന് 550 കിലോമീറ്റര്‍ അകലെ കടലിലാണ് ഭൂചലനമുണ്ടായത്.

Advertisment

publive-image

റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് ഓസ്ട്രേലിയ, ഫിജി, വനുവാതു, ന്യൂകാലിഡോണിയ തീരങ്ങളില്‍ ഓസ്ട്രേലിയന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കി.

പ്രാദേശിക സമയം വ്യാഴാഴ്ച അർദ്ധരാത്രിക്ക് ശേഷം (1320 ജിഎംടി ബുധനാഴ്ച) ന്യൂ കാലിഡോണിയയിലെ വാവോയ്ക്ക് കിഴക്ക് 415 കിലോമീറ്റർ (258 മൈൽ) 10 കിലോമീറ്റർ താഴ്ചയിൽ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

earth quake
Advertisment