Advertisment

മന്ത്രിസഭയിലെ ആറുമന്ത്രിമാരെ നീക്കണം; വിമതപക്ഷത്തെ ഒരാളെ മുഖ്യമന്ത്രിയാക്കണം: നിബന്ധനങ്ങളുമായി ടിടിവി ദിനകരന്‍

New Update

ചെന്നൈ: തമിഴ്‌നാട് മന്ത്രിസഭയിലെ ആറുമന്ത്രിമാരെ നീക്കംചെയ്യാനും വിമതപക്ഷത്തെ 18 എം.എല്‍.എ.മാരില്‍ ഒരാളെ മുഖ്യമന്ത്രിയാക്കാനും തയ്യാറാണെങ്കില്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെയും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെയും നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ.യുമായി യോജിക്കാന്‍ തയ്യാറാണെന്ന് വിമതനേതാവും എം.എല്‍.എ.യുമായ ടി.ടി.വി. ദിനകരന്‍ പറഞ്ഞു.

Advertisment

publive-image

സംസ്ഥാനതല പര്യടനത്തിന്റെ ഭാഗമായി തഞ്ചാവൂരില്‍ കതിരമംഗലത്ത് നടന്ന പൊതുയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറുമന്ത്രിമാര്‍ ആരൊക്കെയാണെന്ന ചോദ്യത്തിന് മറുപടിപറയാന്‍ അദ്ദേഹം വിസമ്മതിച്ചു.

എ.ഐ.എ.ഡി.എം.കെ.യില്‍ ശശികലപക്ഷത്തിന് ആധിപത്യം ഉറപ്പിക്കാന്‍ ദിനകരന്‍ ശ്രമം നടത്തിവരികയാണ്. ഇതിനായി എം.എല്‍.എ.മാരുമായി കൂട്ടായും ഒറ്റയ്ക്കും ദിനകരന്‍ ചര്‍ച്ചനടത്തുന്നുണ്ട്.

Advertisment