Advertisment

പൂത്തുലഞ്ഞു നിൽക്കുന്ന വർണ്ണാഭമായ  ട്യൂലിപ് ഗാർഡൻ; നിരവധിയനവധി നവദമ്പതികളുടെ മധുവിധുക്കാലം സമ്മാനിച്ച  മറക്കാനാകാത്ത മധുരസ്മരണകൾ ഇവിടെ നിശബ്ദമായുറങ്ങുന്നു !

New Update

ദൂർ തക് നിഗാഹ്‌ മേം ഹെ ഗുൽ ഖിലേ ഹുവേ .....................!

Advertisment

മനോഹരമായി പൂത്തുലഞ്ഞു നിൽക്കുന്ന വർണ്ണാഭമായ ട്യൂലിപ് ( TULIP ) ചെടികൾ. സഞ്ചാരികളുടെ മനം മയക്കുന്ന ഈ മാസ്മരികലോകം കാണാനെത്തിയിരുന്നത് ഒരു വർഷം രണ്ടരലക്ഷം ആൾക്കാരായിരുന്നു.

publive-image

പ്രണയജോഡികളുടെ പറുദീസയായിരുന്നു ഈ ട്യൂലിപ് ഗാർഡൻ. നിരവധിയനവധി നവദമ്പതികളുടെ മധുവിധുക്കാലം സമ്മാനിച്ച മറക്കാനാകാത്ത മധുരസ്മരണകൾ ഇവിടെ നിശബ്ദമായുറങ്ങുന്നു. കഴിഞ്ഞ കാലങ്ങളുടെ ഓർമ്മകളയവിറക്കി മഞ്ഞുപൊഴിയുന്ന കാശ്മീർ താഴ്വരയിൽ വസന്തത്തിന്റെ വരവറിയിച്ച് ഇത്തവണയും പൂക്കാലം വന്നെത്തി.

publive-image

ശ്രീനഗറിലെ 30 ഹെക്ടറിൽ പരന്നുകിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തെ അഞ്ചാമത്തേ തുമായ ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്യൂലിപ് ഗാർഡനിൽ ഇപ്പോൾ 55 ഇനങ്ങളിലായി 13 ലക്ഷം ട്യൂലിപ് പൂക്കളാണ് വിടർന്നു നിൽക്കുന്നത്. കണ്ണിനു കുളിർമ്മയേകുന്ന വർണ്ണാഭമായ ആ കാഴ്ച കാണാൻ ഇക്കൊല്ലം സഞ്ചാരികൾക്കു ഭാഗ്യമുണ്ടാകില്ല.

a4.webp

കാശ്മീരിൽ കൊറോണാ വൈറസ് ബാധിതർ 168 പേരാണ്.ഇതുവരെ മരണം രേഖപ്പെടുത്തിയത് 3 പേർ. ലോക്ക് ഡൗൺ കാലാവധി കാശ്മീരിലും നീട്ടുകയാണ്. ട്യൂലിപ്പ് ഗാർഡനിൽ സഞ്ചാരികൾക്ക് 50 രൂപയാ യിരുന്നു പ്രവേശനടിക്കറ്റ്. 100 തൊഴിലാളികളാണ് ഇവിടെ പൂന്തോട്ട പരിചരണത്തിനുള്ളത്.

publive-image

കാശ്മീരിൽ ഇതുപോലെയുള്ള 308 വിവിധയിനം പൂക്കളുടെ ഗാർഡനുകളുണ്ട്. കാശ്മീരിലെ 10 ദിവസത്തെ ട്യൂലിപ്പ് ഫെസ്റ്റിവൽ പ്രസിദ്ധമായിരുന്നു. പരമ്പരാഗത കാശ്മീർ നൃത്തകലാസംഗീത സമാഗമം അവിടെ ഒരുക്കിയിരുന്നു. എന്നാൽ ഇക്കൊല്ലം അതൊന്നുമുണ്ടാകില്ല. 2007 ൽ ആരംഭിച്ച ഈ ഗാർഡനിൽ 13 വർഷത്തിനുശേഷം ഇതാദ്യമായാണ് സഞ്ചാരികളില്ലാത്ത ഒരു പൂക്കാലം കടന്നുപോകുന്നത്.

publive-image

ഹോളണ്ടിലെ Keukenhof ട്യൂലിപ്പ് ഗാർഡനാണ് ലോകത്ത് ഏറ്റവും പ്രസിദ്ധം.70 ലക്ഷം ചെടികളാണ് ഇവിടെ ഒരു വർഷം പൂവിടുന്നത്.അതിൽ ട്യൂലിപ്പ്,ഡഫോഡിൽസ് ,ലില്ലി,റോസാപ്പൂ എന്നിവയുമുണ്ട്. അമെരിക്ക, കാനഡ,ആസ്‌ത്രേലിയ എന്നിവിടെയാണ് രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങളിലുള്ള ട്യൂലിപ്പ് ഗാർഡനുകൾ ഉള്ളത്.

publive-image

ഹോളണ്ടിലെ Keukenhof ട്യൂലിപ്പ് ഗാർഡനിലാണ് 1981 ൽ പുറത്തിറങ്ങിയ അമിതാബ് ബച്ചൻ,രേഖ,ജയഭാദുരി, സഞ്ജീവ് കുമാർ എന്നിവരഭിനയിച്ച 'സിൽസില' എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലെ....

publive-image

" ദേഖ ഏക് ക്വാബ് തോ യെ സിൽസിലേ ഹുവേ , ദൂർ തക് നിഗാഹ് മേം ഹെ ഗുൽ ഖിലേ ഹുവേ' എന്ന ഗാനത്തിന്റെ ചിത്രീകരണം നടന്നത്. ആ പാട്ടിലെ രണ്ടാമത്തെ വരിയാണ് ഈ പോസ്റ്റിന്റെ ശീർഷകമായി ഞാനെടുത്തത്.

publive-image

ദേഖ ഏക് ക്വാബ് തോ യെ സിൽസിലേ ഹുവേ ( തുടരെത്തുടരെ ഒരു സ്വപ്‍നം കാണപ്പെടുന്നു),

ദൂർ തക് നിഗാഹ് മേം ഹെ ഗുൽ ഖിലേ ഹുവേ' ( കണ്ണെത്തും ദൂരം വരെ പൂക്കൾവിടർന്നുനിൽക്കുന്നു)..

tulip flower tulip plant
Advertisment