Advertisment

2016ലെ എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ച്; ടി.വി രാജേഷ് എം.എല്‍.എയും മുഹമ്മദ് റിയാസും സി.പി.എം നേതാവ് കെ.കെ ദിനേശും റിമാന്‍ഡില്‍

New Update

കോഴിക്കോട് : ടി.വി രാജേഷ് എം.എല്‍.എയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും സി.പി.എം നേതാവ് കെ.കെ ദിനേശും റിമാന്‍ഡില്‍. കോഴിക്കോട് ജെ.സി.എം നാലാം നമ്പര്‍ കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്.

Advertisment

publive-image

2016ലെ എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. വിമാനങ്ങള്‍ വെട്ടിക്കുറച്ചിനെതിരെ നടത്തിയ മാര്‍ച്ചിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

കേസില്‍ മൂവരും തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്ന് ജാമ്യം റദ്ദായിരുന്നു. ഇതോട വിചാരണ കോടതി ഉചിതമായ തീരുമാനം എടുക്കുകയോ, കേസ് ഒത്തുതീര്‍പ്പാക്കുകയോ ചെയ്യണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മൂന്ന് പോരും വിചാരണ കോടതിയില്‍ ഇന്ന് ഹാജരായിരുന്നു. മൂവരെയും റിമാന്‍ഡ് ചെയ്യാനാണ് കോടതി തീരുമാനിച്ചത്.

muhammed riyas tv rajesh
Advertisment