തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, February 12, 2019

തിരുവനന്തപുരം: ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു. തിരുവനന്തപുരത്ത് പടിഞ്ഞാറേക്കോട്ടയിലാണ് സംഭവം.  ഈ​ഞ്ച​യ്ക്ക​ലി​ല്‍​ ​നി​ന്നും​ ​പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട​യി​ലേ​ക്ക് ​വ​ന്ന​ ​ബൈ​ക്ക് ​കാ​റി​നെ​ ​മ​റി​ക​ട​ക്ക​വേ​ ​എ​തി​രെ​ ​വ​ന്ന​ ​ലോ​റി​യു​മാ​യി​ ​കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു​ ​അ​പ​ക​ട​മു​ണ്ടാ​യ​ത്.​ ​ബൈക്കും ലോറിയുമായുളള കൂട്ടിയിടിയെ തുടര്‍ന്ന് തീപിടുത്തമുണ്ടായി. അഗ്നിശമന സേനയെത്തി തീയണച്ചു.

ഒ​രാ​ള്‍​ ​സം​ഭ​വ​സ്ഥ​ല​ത്തും​ ​മ​റ്റേ​യാ​ള്‍​ ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലു​മാ​ണ് ​മ​രി​ച്ച​ത്.​ ​ഒ​രാ​ള്‍​ ​ക​ല്ല​റ​ ​അ​ഭി​വി​ലാ​സ​ത്തി​ല്‍​ ​ശ​ശി​ധ​ര​ന്റെ​ ​മ​ക​ന്‍​ ​അ​ഭി​ലാ​ല്‍​ ​(23​)​ ​ആ​ണെ​ന്ന​‌് ​തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.​ ​ചി​ത​റി​യ​ ​നി​ല​യി​ലു​ള്ള​ ​ര​ണ്ടാ​മ​ത്തെ​യാ​ളു​ടെ​ ​വി​വ​രം​ ​ല​ഭ്യ​മാ​യി​ട്ടി​ല്ല.​ ​

×