Advertisment

ലാബര്‍ഡോര്‍ ഇനത്തില്‍പ്പെട്ട നായ ചത്തതിന് വെറ്റിറനറി ഡോക്ടര്‍ക്ക് മര്‍ദ്ദനം: തിരുവനന്തപുരത്ത് നാലുപേര്‍ അറസ്റ്റില്‍

New Update

തിരുവനന്തപുരം: ലാബര്‍ഡോര്‍ ഇനത്തില്‍പ്പെട്ട നായ ചത്തതിന് വെറ്റിറനറി ഡോക്ടര്‍ക്ക് മര്‍ദ്ദനം. ‍തിരുവനന്തപുരം പേരൂര്‍ക്കടയിലെ വെറ്റിറനറി ആശുപത്രിയിലെ ഡോക്ടര്‍ അനൂപിനാണ് മര്‍ദ്ദനമേറ്റത്. അനൂപിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisment

publive-image

ടിക് ബോണ്‍ എന്ന അസുഖം ബാധിച്ച്‌ ​ഗുരുതരാവസ്ഥയിലായിരുന്ന നായയെ ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റില്‍ വേരത്തെ കയറിയ ഡോക്ടര്‍ നായയുടെ ഉടമസ്ഥനോട് റഫറല്‍ ലെറ്റര്‍ ചോദിച്ചു. എന്നാല്‍ ഒരു ഡോക്ടറുടെ പേര് മാത്രമാണ് ഇയാള്‍ പറഞ്ഞുകൊടുത്തതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

നായയുടെ രക്തം പരിശോധിക്കണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ആവശ്യപ്പെട്ടെങ്കിലും ഉടമസ്ഥന്‍ പട്ടിയെ തിരിച്ച്‌ കൊണ്ടുപോയി. വ്യാഴാഴ്ച മടങ്ങിയെത്തിയ ഉടമസ്ഥന്‍ ഡോക്ടര്‍ അനൂപ് ചികിത്സ വൈകിപ്പിച്ചതിനാലാണ് നായ ചത്തതെന്ന് ആരോപിക്കുകയായിരുന്നു.

ആശുപത്രി അധികൃതര്‍ നായയുടെ ഉടമസ്ഥനോട് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാന്‍ പറഞ്ഞതനുസരിച്ച്‌ ഇയാള്‍ പരാതി നല്‍കി. ഇതിന് ശേഷം ഡോ. അനൂപിനെ കാണണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റത്. ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരത്തെ വെറ്റിറിനറി ഡോക്ടര്‍മാര്‍ പണിമുടക്കുകയും ചെയ്തു.

സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ഐപിസി 332, 34 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Advertisment