Advertisment

ആവശ്യപ്പെട്ട പണം നല്‍കിയില്ല; തിരുവനന്തപുരത്ത് ബേക്കറി ഉടമയെ ഗുണ്ടാ സംഘം കടയിൽ കയറി കുത്തിപരിക്കേൽപ്പിച്ചു

New Update

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് ബേക്കറി ഉടമയെ ഗുണ്ടാ സംഘം കടയിൽ കയറി കുത്തിപരിക്കേൽപ്പിച്ചു. ഗുണ്ടകൾ ആവശ്യപ്പെട്ട പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ആക്രമണം.

Advertisment

publive-image

കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. പള്ളിപ്പുറം സിആർപിഎഫ്

ജംഗ്ഷനിൽ ബേക്കറി കട നടത്തുന്ന സജാദിനെയാണ് ഗുണ്ടകൾ ആക്രമിച്ചത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാനവാസും സംഘവും പണം ആവശ്യപ്പെട്ട് സജാദിന്റെ കടയിലെത്തി.

പണം നൽകാൻ വിസമ്മതിച്ചതോടെ ഭീഷണിപ്പെടുത്തിയെങ്കിലും സജാദ് വഴങ്ങിയില്ല.

പിന്നാലെയായിരുന്നു ആക്രമണം. കഴുത്തിനും കൈയ്ക്കും സാരമായി പരിക്കേറ്റ സജാദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമം തടയാനെത്തിയ ഓട്ടോ റിക്ഷ ഡ്രൈവർ അഷ്റഫിനും പരിക്കേറ്റിട്ടുണ്ട്.

TVM ATTACK CASE
Advertisment