Advertisment

ഭാര്യയും മകളും കൈക്കുഞ്ഞുമായി വന്ന കാർ വീടിന് അകത്തേക്ക് കയറ്റാൻ ഗേറ്റ് തുറക്കുന്നതിനിടയിൽ ഹോൺ അടിച്ചു പാഞ്ഞു വന്ന കാറിന് വഴിമാറികൊടുത്തില്ല ; മദ്യവയസ്കന് നേരെ നഗരസഭ ചെയർപേഴ്‌സന്റെ ഡ്രൈവർ വക അസഭ്യ വർഷം ; സംഭവം തിരുവനന്തപുരത്ത്‌

New Update

തിരുവനന്തപുരം : വീട്ടിലേക്ക് കാർ കയറ്റാൻ ഗേറ്റ് തുറക്കുന്നതിനിടയിൽ ഹോൺ അടിച്ചു പാഞ്ഞു വന്ന കാറിന് വഴിമാറികൊടുത്തില്ല എന്നാരോപിച്ചു മദ്യവയസ്കന് നേരെ നഗരസഭ ചെയർപേഴ്‌സന്റെ ഡ്രൈവർ വക അസഭ്യ വർഷം. ഭാര്യയും മകളും കൈക്കുഞ്ഞുമായി വന്ന കാർ വീടിന് അകത്തേക്ക് കയറ്റാൻ ഗേറ്റ് തുറക്കുന്നതിനിടയിലാണ് മുണ്ടയിൽ സ്വദേശിയായ മദ്യവയസ്കന് നേരെ വർക്കല നഗരസഭ ചെയർപേഴ്‌സന്റെ ഡ്രൈവർ വക അസഭ്യവർഷം ഉണ്ടായത്.

Advertisment

publive-image

യാത്ര കഴിഞ്ഞു വന്ന് കാർ വീട്ടിനുള്ളിലേക്ക് കയറ്റാൻ ഗേറ്റ് തുറക്കാൻ ഇറങ്ങുന്നതിനിടയിലാണ് സംഭവങ്ങളുടെ തുടക്കം. ഒരു കാറിനും ബൈക്കിനും ഒരേ സമയം കഷ്ടിച്ചു പോകാൻ കഴിയുന്ന ഇടുങ്ങിയ റോഡിലാണ് സംഭവം. ചീറിപ്പാഞ്ഞു ഹോൺ മുഴക്കി വന്ന കാർ കണ്ട് മധ്യവയസ്‌കൻ ഒരു നിമിഷം എന്ന് ഡ്രൈവറോട് പറഞ്ഞു.

എന്നാൽ ഇത് കേൾക്കാതെ ഡ്രൈവർ വീണ്ടും ഹോൺ മുഴക്കികൊണ്ടിരുന്നു. ഗേറ്റ് തുറന്ന മധ്യവയസ്‌കൻ കാറിലേക്ക് കയറുന്നതിനിടയിൽ പിന്നിലെ കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ അസഭ്യവർഷം തുടങ്ങി. ഇരുവർക്കും ഇടയിൽ വാക്കേറ്റമായി അതിനിടയിലാണ് മധ്യവയസ്‌കൻ കാർ വർക്കല നഗരസഭ ചെയർപേഴ്‌സന്റെ ഔദ്യോഗിക വാഹനം ആണെന്ന് കാണുന്നത്.

സ്ത്രീകൾ ഉണ്ടെന്ന് പോലും നോക്കാതെ അസഭ്യം വിളി തുടർന്ന ഡ്രൈവറെ വകവെയ്ക്കാതെ മധ്യവയസ്‌കൻ കാർ വീട്ടിനുള്ളിലേക്ക് കയറ്റി. ശേഷം ഇദ്ദേഹം നഗരസഭ ചെയർപേഴ്‌സനെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞപ്പോൾ കോളേജിൽ നിന്ന് വീണു പരിക്കുപറ്റിയ മകനെ ആശുപത്രിയിൽ കൊണ്ട് പോകാൻ വന്ന തന്റെ ഔദ്യോഗിക വാഹനമാണ് അതെന്നും നിങ്ങൾക്ക് മനുഷ്വത്വം ഇല്ലേ എന്ന് ചോദിച്ചു ഫോൺ കട്ട് ചെയ്യുകയുമായിരുന്നു എന്ന് പറയുന്നു.

Advertisment