Advertisment

തിരുവനന്തപുരത്ത് കൂടുതല്‍ പൊലീസുകാര്‍ക്ക് കോവിഡ്; സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയുടെ ഗണ്‍മാനും കോവിഡ് സ്ഥിരീകരിച്ചു, കമ്മീഷണര്‍ നിരീക്ഷണത്തില്‍ പോയി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : തിരുവനന്തപുരത്ത് സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയുടെ ഗണ്‍മാനും കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് പൊലീസ് കമ്മീഷണര്‍ നിരീക്ഷണത്തില്‍ പോയി.

Advertisment

publive-image

ഈ സാഹചര്യത്തില്‍ ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് സിറ്റി പൊലീസ് കമ്മീഷണറുടെ അധിക ചുമതല നല്‍കി. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഏഴു പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 50 പേരെ പരിശോധിച്ചപ്പോഴാണ് ഏഴുപേരില്‍ രോഗം കണ്ടെത്തിയത്.

തിരുവനന്തപുരം തുമ്പ പൊലീസ് സ്‌റ്റേഷനില്‍ 11 പൊലീസുകാര്‍ക്കും കോവിഡ്  സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.  എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല.

tvm covid 19
Advertisment