Advertisment

തിരുവനന്തപുരത്ത് വാക്കുതര്‍ക്കത്തിനിടെ മരുമകന്‍ പിടിച്ചു തള്ളിയ 45-കാരി തലയിടിച്ച്‌ വീണ് മരിച്ചു

New Update

തിരുവനന്തപുരം: വാക്കുതര്‍ക്കത്തിനിടെ മരുമകന്‍ പിടിച്ചു തള്ളിയ 45-കാരി തലയിടിച്ച്‌ വീണ് മരിച്ചു. വെമ്ബായം ചിറത്തലയ്ക്കല്‍ സ്വദേശി ഇന്ദിര ആണ് മരിച്ചത്. ഇന്ദിരയുടെ മകളുടെ ഭര്‍ത്താവ് വെഞ്ഞാറംമൂട് സ്വദേശി സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.

Advertisment

publive-image

സുനിലും ഇന്ദിരയുടെ മകള്‍ നീതുവും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞാണ് താമസം. ഇന്ദിരയ്ക്കൊപ്പമാണ് നീതുവും ഇവരുടെ രണ്ട് കുട്ടികളും താമസിച്ചിരുന്നത്.

കുട്ടികളെ കാണാന്‍ സുനില്‍ പതിവായി ഇവിടെ എത്താറുണ്ട്. രണ്ടാഴ്ച മുമ്ബ് സുനില്‍ കുട്ടികളെ ഇവിടെനിന്ന് സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി

. ഇന്ന് വൈകുന്നേരത്തോടെ കുട്ടികള്‍ക്ക് സുഖമില്ലെന്നും നീതുവിനെ വീട്ടിലേക്ക് കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ട് സുനില്‍ എത്തി. സുനിലും നീതുവിന്റെ സഹോദരന്‍ നീതിഷുമായി തര്‍ക്കമുണ്ടായി. ഇതിനിടെ സുനില്‍ ഇന്ദിരയെ പിടിച്ചു തള്ളി.

തലയിടിച്ച്‌ വീണ ഇന്ദിരയെ മകനും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Advertisment