Advertisment

തിരുവനന്തപുരത്ത് തഹസില്‍ദാരെ നിയമിച്ച്‌ മൂന്ന് ദിവസത്തിനകം സ്ഥലം മാറ്റിയതില്‍ വിവാദം

New Update

തിരുവനന്തപുരം: തിരുവനന്തപുരത്ത് തഹസില്‍ദാരെ നിയമിച്ച്‌ മൂന്ന് ദിവസത്തിനകം സ്ഥലം മാറ്റിയതില്‍ വിവാദം. ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു സ്ഥലമാറ്റം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകളില്‍ പങ്കെടുക്കാറുള്ള തഹസില്‍ദാര്‍ പദവിയില്‍ അഹിന്ദുവായ ഉദ്യോഗസ്ഥനെ നിയമിച്ചതില്‍ ഹിന്ദു ഐക്യവേദി പ്രതിഷേധം. തിരുവനന്തപുരം തഹസില്‍ദാര്‍ എം അന്‍സാരിനെ നെയ്യാറ്റിന്‍കരയിലേക്ക് മാറ്റിയത്.

Advertisment

publive-image

വിശ്വാസ വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് തലസ്ഥാനത്ത് ഉദ്യോഗസ്ഥ സ്ഥലമാറ്റത്തിലും ആചാര പ്രശ്‌നവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ 105 റവന്യു ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റത്തില്‍ അന്‍സാര്‍ എന്ന ഉദ്യോഗസ്ഥനെയാണ് തിരുവനന്തപുരത്ത് തഹസില്‍ദാറായി നിയോഗിച്ചത്.

നവരാത്രി ആഘോഷച്ചടങ്ങുകള്‍ക്കും, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകളില്‍ തഹസില്‍ദാറും പങ്കെടുക്കേണ്ടിയിരിക്കെ അഹിന്ദുവായ ഉദ്യോഗസ്ഥനെ നിയമിച്ചുവെന്നാരോപിച്ച്‌ ഹിന്ദു ഐക്യവേദി പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതോടെ തഹസില്‍ദാര്‍ക്ക് മൂന്നു ദിവസത്തിനുള്ളില്‍ വീണ്ടും സ്ഥലമാറ്റം. നെയ്യാറ്റിന്‍കരയിലേക്ക് മാറ്റി റവന്യു കമ്മീഷണര്‍ ഉത്തരവിറങ്ങിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ റവന്യു വകുപ്പ് തയ്യാറായിട്ടില്ല.

Advertisment