Advertisment

ജമ്മുകശ്മീരും ലഡാക്കും ഇല്ലാത്ത ഇന്ത്യയുടെ തെറ്റായ ഭൂപടം ഔദ്യോഗിക പേജില്‍ നിന്ന് ട്വിറ്റര്‍ നീക്കി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ജമ്മുകശ്മീരും ലഡാക്കും ഇല്ലാത്ത ഇന്ത്യയുടെ തെറ്റായ ഭൂപടം ഔദ്യോഗിക പേജില്‍ നിന്ന് ട്വിറ്റര്‍ നീക്കി. തെറ്റായ ഭൂപടം വിവാദമായതിന് പിന്നാലെയാണ് ട്വിറ്ററിന്‍റെ നടപടി. ജമ്മുകശ്മീരും ലഡാക്കും ഇന്ത്യാ ഭൂപടത്തിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ട് എന്നതിൽ ട്വിറ്റര്‍ ഔദ്യോഗിക വിശദീകരണം തന്നിരുന്നില്ല.

അതേസമയം, രാജ്യത്തിന്റെ വികലമായ മാപ്പ് നല്‍കിയതില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം കടുത്ത പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ട്വിറ്ററിനെതിരെ കേന്ദ്രം കടുത്ത നടപടികള്‍ ആലോചിച്ച് വരികയാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ പാലിക്കുന്നതിലെ തര്‍ക്കം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ട്വിറ്ററുമായി ഇടഞ്ഞു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍, ഭൂപട വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഉപയോക്താക്കളുടെ സ്വാതന്ത്ര്യം ഹനിക്കുന്നതാണ് പുതിയ ഡിജിറ്റല്‍ നിയമമെന്നു ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ എതിര്‍ക്കുന്നത്.

twitter
Advertisment