Advertisment

കണ്ണൂര്‍ വിമാനത്താവളം വഴി സ്വർണ്ണവും വിദേശ കറൻസിയും കടത്താൻ ശ്രമം; രണ്ട് പേര്‍ പിടിയില്‍ , 7000 യുഎസ് ഡോളർ പിടിച്ചെടുത്തു

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

കണ്ണൂര്‍: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വിദേശ കറൻസിയും സ്വർണ്ണവും കസ്റ്റംസ് പിടികൂടി. ദോഹയിൽ നിന്ന് പുലർച്ചെയെത്തിയ ഷരീഫ എന്ന യാത്രക്കാരിയിൽ നിന്ന് 233 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.

Advertisment

publive-image

രണ്ട് സ്വർണ്ണ ചെയിനാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. മലപ്പുറം അരീക്കോട് സ്വദേശി ഷിഹാബുദ്ദീനാണ് വിമാനത്താവളം വഴി നാലര ലക്ഷത്തോളം രൂപ മൂല്യമുള്ള യുഎസ് ഡോളർ കടത്താൻ ശ്രമിച്ചത്.

7000 യുഎസ് ഡോളർ കസ്റ്റംസ് പിടിച്ചെടുത്തു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഒ പ്രദീപിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന .

Advertisment