Advertisment

ഒറിജിനലിനെ വെല്ലുന്ന വ്യാജ ആന്‍ഡ്രോയിഡ് ഫോണുകളുമായി വന്‍ സംഘം പാലക്കാട് പിടിയില്‍: പിടിച്ചെടുത്തത് ഒപ്പോ, സാംസങ് കമ്പനികളുടെ 134 വ്യാജ ഫോണുകൾ

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: ഒറിജിനലിനെ വെല്ലുന്ന വ്യാജ ആന്‍ഡ്രോയിഡ് ഫോണുകളുമായി വന്‍ സംഘം പാലക്കാട് പിടിയില്‍. പാലക്കാട് ഒലവക്കാട് റെയില്‍വേ സ്റ്റേഷനിലാണ് വ്യാജ ഫോണുകളുമായി അന്യസംസ്ഥാനക്കാര്‍ പിടിയിലായത്. രണ്ട് പേരെയാണ് പൊലീസ് പിടികൂടിയത്.

publive-image

ഒപ്പോ, സാംസങ് തുടങ്ങിയ കമ്പനികളുടെ 134 ഫോണുകളാണ് ഇവരില്‍ നിന്ന് പൊലീസ് പിടികൂടിയത്. 130 ഫോണുകള്‍ ഒപ്പോയുടെ വ്യാജനും 4 ഫോണുകള്‍ സാംസങിന്‍റെ വ്യാജനുമാണ്. ഓണ വിപണി ലക്ഷ്യമിട്ട് കൊണ്ടുവന്ന വ്യാജഫോണുകളാണ് ഇവയെന്നാണ് വിലയിരുത്തല്‍.

Advertisment