Advertisment

കോലഞ്ചേരി വടവുകോട് പള്ളിയിൽ അക്രമം ; പ്രാർത്ഥന കഴിഞ്ഞിറങ്ങിയ ഓർത്തഡോക്‌സ് വിശ്വാസികളെ ഒരു സംഘം ആക്രമിച്ചു , രണ്ട് പേർക്ക് പരുക്കേറ്റു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കോലഞ്ചേരി : വടവുകോട് പള്ളിയിൽ അക്രമം. പ്രാർത്ഥന കഴിഞ്ഞിറങ്ങിയ ഓർത്തഡോക്‌സ് വിശ്വാസികളെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഒൻപത് മണിയോടെയാണ് സംഭവം.

Advertisment

publive-image

വടവുകോട് പള്ളിയിൽ ഓർത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. നിലവിൽ ഓർത്തഡോക്‌സ് വിഭാഗത്തിന്റെ കൈവശമാണ് പള്ളി.

സുപ്രിംകോടതി വിധി നടപ്പാക്കിയതിന് ശേഷം ഓർത്തഡോക്‌സ് വിഭാഗത്തിന് നേരെ കൈയേറ്റ ശ്രമം നടന്നതായി ആരോപണമുണ്ടായിരുന്നു. പരുക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Advertisment