Advertisment

ഹരിയാനയില്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന് തിരിച്ചടി ; രണ്ട് എം.എല്‍.എമാര്‍ കൂടി ബി.ജെ.പിയില്‍ ചേര്‍ന്നു

New Update

ചണ്ഡീഗഢ്: ഹരിയാനയില്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന് തിരിച്ചടിയായി രണ്ട് എം.എല്‍.എമാര്‍ കൂടി ബി.ജെ.പിയില്‍ ചേര്‍ന്നു. സാകിര്‍ ഹുസൈന്‍, പര്‍മീന്ദര്‍ ധുള്‍ എന്നിവരാണ് പാര്‍ട്ടി വിട്ടത്.

Advertisment

publive-image

ഇതോടെ ബി.ജെ.പിയിലേക്ക് കൂറുമാറുന്ന ഐ.എന്‍.എല്‍.ഡി എം.എല്‍.എമാരുടെ എണ്ണം അഞ്ചായിരിക്കുകയാണ്. രണ്ട് പേര്‍ കൂടി തങ്ങളോട് ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബി.ജെ.പി അവകാശവാദമുന്നയിച്ചിട്ടുണ്ട്.

മേവാതില്‍ നിന്ന് മൂന്നു തവണ എം.എല്‍.എയായിരുന്ന ഹുസൈന്‍ ജുലാനയില്‍ നിന്നുള്ള പ്രതിനിധിയാണ്. ജിന്ദ് ജില്ലയില്‍ വളരെ സ്വാധീനമുള്ള നേതാവാണ് ഇയാള്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് സ്വാധീനം ലഭിയ്ക്കാത്ത മേഖലായണ് മേവാത്.

രണ്ട് പേരും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ സാന്നിധ്യത്തിലാണ് ബി.ജെ.പി അംഗത്വമെടുത്തത്. അഞ്ച് എം.എല്‍.എമാര്‍ കൂറു മാറിയതിലൂടെ 90 അംഗ നിയമസഭയില്‍ പാര്‍ട്ടിയ്ക്ക് ഏഴ് അംഗങ്ങളായി ചുരുങ്ങിയിരിക്കുകയാണ്.

Advertisment