Advertisment

വിവാഹം കഴിഞ്ഞ് മടങ്ങുകയായിരുന്ന വധൂവരൻമാർ സഞ്ചരിച്ചിരുന്ന കാർ ഓട്ടോയിലിടിച്ച് രണ്ട് പേർക്ക് പരിക്ക്

author-image
admin
New Update

പാലോട്: വിവാഹം കഴിഞ്ഞ് മടങ്ങുകയായിരുന്ന വധൂവരൻമാർ സഞ്ചരിച്ചിരുന്ന കാർ ഓട്ടോയിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ ഷെഫീക് യാത്രക്കാരിയായ റിട്ടയർ ആരോ​ഗ്യവകുപ്പ് ജീവനക്കാരി വിജയമ്മ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിജയമ്മയ്ക്ക് തലയിൽ പരിക്കുണ്ട്

publive-image

ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. ഇലവുപാലത്ത് വച്ച് പാലോട്ടേക്ക് വരികയായിരുന്ന ഓട്ടോയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. റോഡിന്റെ വലതുവശത്തേക്ക് വന്ന കാർ വൈദ്യുതി പോസ്റ്റും തകർത്തിട്ടുണ്ട്. കാറിൽ സഞ്ചരിച്ചിരുന്ന വധൂവരൻമാരടക്കം ആർക്കും പരിക്കേറ്റിട്ടില്ല.

Advertisment