Advertisment

രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സഹോദരന്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കടയ്ക്കലില്‍ രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സഹോദരന്‍ അറസ്റ്റില്‍. കടയ്ക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്ത സഹോദരനെതിരെ പോക്സോയടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം.

Advertisment

publive-image

വീട്ടിനുള്ളിലെ അടിച്ചിട്ട മുറിയില്‍ നിന്ന്​ കുട്ടിയുടെ കരച്ചില്‍ കേട്ട ഹരിത കര്‍മ്മസേനയാണ് വിവരം പുറത്തറിയിച്ചത്. പ്രദേശത്ത് പ്ലാസ്റ്റിക് ശേഖരിയ്ക്കുന്നതിനിടെയാണ് ഇവര്‍ കുട്ടിയുടെ കരച്ചില്‍ കേട്ടത്. വാതിലില്‍ പല തവണ തട്ടി വിളിച്ചിട്ടും കതക് തുറക്കാതിരുന്നതോടെ ഹരിത കര്‍മ്മസേനാംഗങ്ങള്‍ വാര്‍ഡ് മെമ്പറെ വിവരമറിയിക്കുകയായിരുന്നു.

വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ കതക് തള്ളിത്തുറന്നപ്പോള്‍ അവശനിലയില്‍ കുട്ടിയെ കണ്ടു. പിന്‍വശത്ത് കൂടി രക്ഷപെടാന്‍ ശ്രമിച്ച സഹോദരനെ കീഴ്‌പെടുത്തിയ ശേഷം കടയ്ക്കല്‍ പോലീസിനെ വിളിച്ച്‌ വരുത്തി കൈമാറുകയായിരുന്നു.

kollam rape case
Advertisment