Advertisment

യു.എ.ഇ. കെഎംസിസി ഫൗണ്ടേഴ്സ് ഓർഗനൈസേഷൻ സൗഹൃദ സംഗമം

New Update

തൃശ്ശൂർ : യു.എ.ഇ. കെഎംസിസി ഫൗണ്ടേഴ്സ് ഓർഗനൈസേഷൻ തൃശൂർ ജില്ലയിൽ നിന്നുള്ള പ്രവർത്തകരുടെ രണ്ടാമത് സൗഹൃദ സംഗമം ഫൌണ്ടേഷൻ ചെയർമാൻ ഹുസൈൻ ചെറുതുരുത്തി യുടെ അദ്യക്ഷതയിൽ സൂം ഓൺലൈനിൽ നടന്നു. ഫൗണ്ടേഴ്സ് ജനറൽ കൺവീനർ ഇബ്രാഹിം കുട്ടി ചൊക്ലി സംഗമം ഉത്ഘാടനം ചെയ്തു.

Advertisment

മുസ്ലിം ലീഗിന്റെയും കെഎംസിസി യുടെയും കാലിക പ്രസക്തി വിശദീകരിച്ച അദ്ദേഹം മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രവർത്തനങ്ങളിൽ സജീവമായിക്കൊണ്ട് തന്നെ ഗൃഹാതുരത്വ ഓർമ്മകൾ പങ്കിടുന്ന ഫൗണ്ടേഴ്സ് പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാവാനും കൂടുതൽ മുൻ കെഎംസിസി ക്കാരെ കണ്ടെത്തി അവരെ ചേർത്ത് നിർത്താനും അദ്ദേഹം ഉൽഘടനപ്രസംഗത്തിൽ ആവിശ്യപ്പെട്ടു .

സംഗമത്തിൽ സംബന്ധിച്ച മുൻ കാല പ്രവാസികളെല്ലാം ദശാബ്ദങ്ങൾക്കു മുമ്പുള്ള അവരുടെ കെഎംസിസി പ്രവർത്തന കാലത്തെ അനുഭവങ്ങളും ഓർമ്മകളും പരസ്പരം പങ്കു വെച്ചു.

കോവിഡ് 19 മഹാമാരിയുടെ ഈ കാലത്തു കെഎംസിസി ഘടകങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ ദുബായ് കെഎംസിസി സംസ്ഥാന സെക്രട്ടറി ഫാറൂഖ് പട്ടിക്കര സംഗമത്തിൽ വിശദീകരിച്ചു.

മുഹമ്മദ് അലി ഹാജി എരുമപ്പെട്ടി,  മൊയ്തു ഹാജി എടക്കഴിയൂർ, അബ്ദുൽ റസാക്ക് ചെറുതുരുത്തി,എ വി ഹംസ കുട്ടി ഹാജി ഒരുമനയൂർ, കെ കെ ഹംസ കുട്ടി, അഷറഫ് സാഹിബ് തൃശൂർ, മായിൻ കുട്ടി അണ്ടത്തോട്, മുഹമ്മദ് ഹാജി നാട്ടിക,എ എ അബ്ബാസ് വലപ്പാട്, മുഹമ്മദ് അലി ഹാജി ചാമക്കാല, ഹംസ ചെമ്പൻ,ബദർ ചാമക്കാല,ഫാറൂഖ് പട്ടിക്കര, നൗഷാദ് ചാമക്കാല, ബീരാൻ സാഹിബ് കടപ്പുറം എന്നിവർ സൗഹൃദം പങ്കിട്ടു സംസാരിച്ചു .

സൗഹൃദ സംഗമത്തിൽ കെഎംസിസി ഫൗണ്ടേഴ്സ് ഓർഗനൈസേഷൻ കൺവീനർ കെ.എം.എ. ബക്കർ സ്വാഗതവും ദുബായിൽ നിന്നും ദുബായ് കെഎംസിസി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് കബീർ ഒരുമനയൂർ നന്ദിയും പറഞ്ഞു.

 

റിപ്പോർട്ടർ : നൌഷാദ് വൈലത്തൂർ

Advertisment