Advertisment

അമ്മയെ അച്ഛന്‍ കൊന്നു കളഞ്ഞപ്പോള്‍ ആരോരുമില്ലാതെ അനാഥനായത് ആറാം ക്ലാസുകാരന്‍ ; പ്രേം കുമാര്‍- വിദ്യ ദമ്പതികളുടെ മകനെ ബന്ധുക്കളും കയ്യൊഴിഞ്ഞു ; ഒറ്റ നിമിഷം കൊണ്ട് കുട്ടിയ്ക്ക് ഇല്ലാതായത് അച്ഛനും അമ്മയും സഹോദരിയും

New Update

കൊച്ചി : ഉദയംപേരൂരില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നതോടെ ആരോരുമില്ലാതായി പ്രതി പ്രേംകുമാറിന്റെ ആറാം ക്ലാസുകാരനായ ഇളയ മകൻ. വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം ഈ കൊലയുടെ യഥാര്‍ത്ഥ ഇര അവരുടെ ഇളയ മകനാണ്.

Advertisment

publive-image

വിദ്യ കൊല്ലപ്പെടുകയും പ്രേംകുമാർ പിടിയിലാകുകയും ചെയ്തതോടെയാണ് വിദ്യയുടെ ഇളയമകനെ ബന്ധുക്കൾ കയ്യൊഴിഞ്ഞത്. മൂത്തമകളെ ഏറ്റെടുത്തെങ്കിലും കുടുംബപ്രശ്നങ്ങള്‍ മൂലം മകനെ ഏറ്റെടുക്കാന്‍ വിസമ്മതിച്ചു.

ഇതോടെ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. വിദേശത്ത് ജോലി പോകുകയാണെന്നും അതിനാല്‍ പഠിക്കാന്‍ സംരക്ഷണ കേന്ദ്രത്തിലാക്കാമെന്നും മകനെ വിശ്വസിപ്പിച്ച് ഇവിടേക്ക് പോകുംവഴി മകന്‍റെ കണ്‍മുന്നില്‍ വച്ചാണ് പ്രേംകുമാര്‍ പൊലീസ് പിടിയിലാകുന്നത്.

കൊലപാതകം പുറത്തറിയുന്നതിനു മുന്‍പ് തന്നെ പ്രേംകുമാര്‍ മക്കളെ തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. പ്രേംകുമാറിന്റെ സ്വഭാവത്തില്‍ പേടിതോന്നിയ ഒൻപതാം ക്ലാസുകാരിയായ മൂത്തമകൾ സ്കൂള്‍ കൗണ്‍സിലറോട് പരാതി പറഞ്ഞതോടെ കുട്ടികള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ മുന്നിലെത്തി. കമ്മിറ്റി പ്രേംകുമാറിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തിയപ്പോള്‍ അവര്‍ മകളെ മാത്രം ഏറ്റെടുത്തു.

ബന്ധുക്കള്‍ കയ്യൊഴിഞ്ഞ മകനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ ഏല്‍പ്പിച്ച് വിദേശത്തേക്ക് കടക്കാനായിരുന്നു പ്രേംകുമാറിന്റെ നീക്കം. വിദേശത്ത് ജോലിക്ക് പോയി ഉടന്‍ വരാമെന്ന് മകനെ പറഞ്ഞ് വിശ്വസിപ്പിച്ച് സംരക്ഷണകേന്ദ്രത്തിലാക്കാന്‍ വരുന്നവഴിക്കാണ് പൊലീസ് പിടിക്കുന്നത്.

Advertisment