Advertisment

പിന്‍വാതില്‍ നിയമനം: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ വിവരങ്ങൾ നൽകാൻ എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം; തിരിച്ചടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം

New Update

publive-image

Advertisment

തിരുവനന്തപുരം: പിന്‍വാതില്‍ നിയമനം പ്രതിപക്ഷം ആയുധമാക്കുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ വിവരങ്ങൾ നൽകാൻ എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇന്ന് തന്നെ റിപ്പോർട്ട് നൽകാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം.

ഓരോ വകുപ്പിലും പൊതുമേഖല സ്ഥാപനങ്ങളിലും റിപ്പോർട്ട് ചെയ്യാനുള്ള ഒഴിവുകളുടെ എണ്ണവും അടിയന്തിരമായി കൈമാറാനും നിര്‍ദ്ദേശം നല്‍കി.

Advertisment