Advertisment

കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റിന്റെ വീടിനു നേരെ അക്രമം; ചേമഞ്ചേരി പഞ്ചായത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ്‌

New Update

publive-image

കോഴിക്കോട്: കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ജെറിൽ ബോസിന്റെ വീടിനുനേരെ അക്രമം. സി.പി.എം ആണ് അക്രമത്തിന് പിന്നിലെന്ന് കോൺ​ഗ്രസ് ആരോപിച്ചു. സംഭവത്തേ തുടർന്ന് ചേമഞ്ചേരി പഞ്ചായത്തിൽ നാളെ യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചു.

ജില്ലാ പഞ്ചായത്തിലേക്ക് കക്കോടി ഡിവിഷനിൽ നിന്നും മത്സരിച്ച സ്ഥാനാർഥി കൂടിയായിരുന്നു ജെറിൽ ബോസ്. ജെറിൽ ബോസിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും അക്രമത്തിൽ പരിക്കേറ്റു. ഇരുവരെയും കൊയിലാണ്ടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisment