Advertisment

യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്; ശബരിമല മുഖ്യവിഷയം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

യുഡിഎഫ് ഏകോപന സമിതി യോഗം രാവിലെ 11ന് കൊച്ചിയിൽ ചേരും. ശബരിമല വിഷയത്തിൽ സ്വീകരിക്കേണ്ട തുടർ നിലപാടുകളും നടപടികളുമാണ് പ്രധാന ചർച്ചാ വിഷയം. വിശ്വാസ സംരക്ഷണത്തിനൊപ്പം ശബരിമലയിലെ സൗകര്യങ്ങളിലെ കുറവും ക്രമീകരണങ്ങളിലെ പിഴവുകളും വരും ദിവസങ്ങളിൽ മുഖ്യവിഷയമാക്കാനാണ് ആലോചന.

ഇക്കാര്യത്തിൽ തുടർ സമരപരിപാടികൾക്ക് രൂപ നൽകും. കേന്ദ്ര നേതാക്കൾ അടക്കമുളളവരെ ശബരിമലയിൽ എത്തിക്കുന്നതും പരിഗണനയിലുണ്ട്. ഒപ്പം കെ.ടി ജലീലിനെതിരെയുള്ള സമരപരിപാടികളും യോഗം ചർച്ച ചെയ്യും. നവകേരള നിർമ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ചും ചർച്ച നടക്കുമെന്നാണ് സൂചന.

Advertisment