Advertisment

യുഡിഎഫ് നേതാവായ കേരള കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എ എന്‍സിപിയിലേക്ക് ! എന്‍സിപി നേതൃത്വവുമായി നേതാവ് ചര്‍ച്ച നടത്തിയത് രണ്ടുവട്ടം. പാര്‍ട്ടിയിലെ പദവിയില്‍ ഉറപ്പുകിട്ടിയാല്‍ ഉടന്‍ എന്‍സിപി പ്രവേശനം. മുതിര്‍ന്ന കേരളാ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിടുന്നത് പാര്‍ട്ടി ഭാരവാഹിത്വ വീതം വയ്പ്പിലെ അതൃപ്തിക്ക് പിന്നാലെ ! ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് ചേക്കേറാനൊരുങ്ങുന്നത് കേരളാ കോണ്‍ഗ്രസ് എമ്മിലേക്ക്. പിജെ ജോസഫിനെ തറപറ്റിച്ച് ജില്ലയില്‍ കേരളാ കോണ്‍ഗ്രസിനെ വളര്‍ത്താമെന്ന് നേതാവിന്റെ വാഗ്ദാനം ! യുഡിഎഫിലെ നേതാക്കള്‍ കൂട്ടത്തോടെ കൂടുമാറാനൊരുങ്ങുന്നു

New Update

കോട്ടയം: യുഡിഎഫിലെ പ്രമുഖ കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പ്രമുഖന്‍ എന്‍സിപിയിലേക്ക്. പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയുമായി ഇദ്ദേഹം ചര്‍ച്ച നടത്തി. നേതാവിന്റെ എന്‍സിപി പ്രവേശനം ഉടനുണ്ടാകുമെന്നാണ് സൂചന.

Advertisment

publive-image

 

 

മധ്യകേരളത്തില്‍ നിന്നും മൂന്നു തവണ എംഎല്‍എയായ ഇദ്ദേഹം നിലവില്‍ രണ്ടു തവണ പാര്‍ട്ടി മാറിയിട്ടുണ്ട്. മൂന്നു തവണ തുടര്‍ച്ചയായി ഒരു മണ്ഡലത്തില്‍ നിന്നും വിജയിച്ച ഇദ്ദേഹം പിന്നീട് മണ്ഡലം മാറിയെങ്കിലും തോല്‍ക്കുകയായിരുന്നു. പിന്നീട് തെരഞ്ഞെടുപ്പുകളില്‍ ഇദ്ദേഹത്തിന് സീറ്റ് ലഭിച്ചിരുന്നില്ല.

കഴിഞ്ഞ കുറച്ചു നാളുകളായി ഇദ്ദേഹം കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ തീരുമാനങ്ങളോട് പരസ്യമായി പ്രതികരിച്ചിരുന്നില്ല. പാര്‍ട്ടി പുനസംഘടനയിലും മറ്റും കടുത്ത എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും പരസ്യമായി പ്രതികരിക്കാതെ ഇരുന്നത് മുന്നണി അധികാരത്തില്‍ വന്നാല്‍ വാഗ്ദാനം ചെയ്തിരുന്ന പദവിയോര്‍ത്തായിരുന്നു.

എന്നാല്‍ പാര്‍ട്ടിയും മുന്നണിയും ദയനീയമായി തോറ്റതോടെ എല്ലാ സ്വപ്‌നങ്ങളും പൊലിഞ്ഞു. ഇതോടെയാണ് മുന്നണി മാറ്റ ചര്‍ച്ചകള്‍ തുടങ്ങിയത്. അതിനിടെ എന്‍സിപിയില്‍ സംസ്ഥാന പ്രസിഡന്റ് മാറിയതോടെ പാര്‍ട്ടിയിലേക്ക് പുതിയ നേതാക്കളെ എത്തിക്കുന്ന നടപടി തുടങ്ങിയിരുന്നു.

ഇതിന്റെ ഭാഗമായി നേരത്തെ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് അടക്കമുള്ളവര്‍ എന്‍സിപിയില് ചേര്‍ന്നിരുന്നു. ഈ വഴി പിന്തുടര്‍ന്നാണ് കേരളാ കോണ്‍ഗ്രസ് നേതാവും എന്‍സിപിയിലേക്ക് എത്തുന്നത്. പാര്‍ട്ടിയില്‍ ഏതു സ്ഥാനം ഇദ്ദേഹത്തിന് നല്‍കും എന്നതു സംബന്ധിച്ച് ഇനിയും ചര്‍ച്ചകള്‍ നടക്കാനിരിക്കുന്നതേയുള്ളു.

അതിനിടെ ഇടുക്കിയിലെ ഒരു കോണ്‍ഗ്രസ് നേതാവ് കേരളാ കോണ്‍ഗ്രസ് എമ്മിലേക്ക് പോകാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ജില്ലയിലെ ഒരു മുതിര്‍ന്ന നേതാവാണ് പാര്‍ട്ടി വിട്ട് ജോസ് വിഭാഗത്തിനൊപ്പം ചേരാനൊരുങ്ങുന്നത്.

ഇടുക്കിയില്‍ പിജെ ജോസഫിന് ബദലായി കേരളാ കോണ്‍ഗ്രസിനെ വളര്‍ത്തിയെടുക്കുമെന്നാണ് നേതാവിന്റെ വാഗ്ദാനം. കോണ്‍ഗ്രസില്‍ നിന്നാല്‍ ഇനി തനിക്കും കൂട്ടര്‍ക്കും ഗുണമുണ്ടാകില്ലെന്നു കരുതിയാണ് ഇദ്ദേഹത്തന്റെ നീക്കം. ഈ നേതാവിന്റെ കൂടുമാറ്റത്തിലും തീരുമാനം വൈകാതെ ഉണ്ടായേക്കും.

udf politices
Advertisment