Advertisment

യു.ഡി.എഫ് "സ്പീക്ക് അപ്പ്" കേരള ക്യാമ്പയിനിൽ അഡ്വ: മോൻസ് ജോസഫ് എം.എൽ.എ കടുത്തുരുത്തിയിൽ നേതൃത്വം നൽകും

New Update

കടുത്തുരുത്തി: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിക്കൂട്ടിലായിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ.ഡി.എഫ് സർക്കാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യു.ഡി.എഫ് എം.പിമാരും, എം.എൽ.എമാരും സംസ്ഥാന വ്യാപകമായി ഇന്ന് നടത്തുന്ന "സ്പീക്ക് അപ്പ്" കേരള ക്യാമ്പയിനിൽ അഡ്വ: മോൻസ് ജോസഫ് എം.എൽ.എ യുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കൾ കടുത്തുരുത്തി എം.എൽ.എ ഓഫീസിൽ പങ്കു ചേരുമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ബേബി തൊണ്ടാംകുഴി, കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം മാഞ്ഞൂർ മോഹൻ കുമാർ എന്നിവർ അറിയിച്ചു.

Advertisment

publive-image

ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെ കോവിഡ് -19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കടുത്തുരുത്തിയിൽ നടത്തുന്ന സ്പീക്ക് അപ്പ് കേരളാ ക്യാമ്പയിൻ കെ.പി.സി.സി എക്സി. അംഗം അഡ്വ: ടി.ജോസഫ് ഉദ്ഘാടനം ചെയ്യുന്നതാണ്.

യു.ഡി.എഫ് ചെയർമാൻ ബേബി തൊണ്ടാംകുഴി അദ്ധ്യക്ഷത വഹിക്കും. കേരളാ കോൺഗ്രസ് (എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി അഡ്വ: ജോയി എബ്രഹാം എക്സ് എം.പി സമാപന പ്രസംഗം നടത്തും. യു.ഡി.എഫ് ഘടക കക്ഷി നേതാക്കൾ വിവിധ സമയങ്ങളിൽ അഭിവാദ്യം അർപ്പിക്കുന്നതാണ്.

udf speakup
Advertisment