Advertisment

'വരുന്നേയുള്ളൂ ' , യുഡിഎഫ് ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബെന്നി ബെഹ്നാന്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാല : യുഡിഎഫ് ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബെന്നി ബെഹ്നാന്‍ . യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്നാണ് പൂര്‍ണ വിശ്വാസമെന്ന് ബെന്നി ബെഹ്നാന്‍ പറഞ്ഞു. യുഡിഎഫിന് സ്വാധീനമുള്ള പ്രദേശങ്ങളിലേക്ക് വോട്ടെണ്ണല്‍ വരുന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

publive-image

വോട്ടെണ്ണല്‍ ഘട്ടത്തില്‍ മാണി സി കാപ്പന്‍റെ ലീഡ് ആദ്യമായി കുറഞ്ഞെങ്കിലും വീണ്ടും മുന്നേറ്റം. ലീഡ് 3404ആയി. അഞ്ച് ഘട്ടം വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ് എല്‍ഡിഎഫ്.  രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം,  ഭരണങ്ങാനം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി.

pala ele
Advertisment