Advertisment

കോടിപതിയാകുന്നതിന് തൊട്ടു മുമ്പും ജോലി തേടി മെയിലുകള്‍ അയച്ചു; യുകെയില്‍ തൊഴിലില്ലാതെ പ്രതിസന്ധിയിലായ മലയാളി യുവാവിനെയും നഴ്‌സായ ഭാര്യയെയും തേടിയെത്തിയത് കോടികളുടെ സൗഭാഗ്യവും ലംബോര്‍ഗിനി കാറും !

author-image
രാജു ജോര്‍ജ്
Updated On
New Update

publive-image

Advertisment

നോട്ടിംഗ്ഹാം: യുകെയില്‍ തൊഴിലില്ലാതെ പ്രതിസന്ധിയിലായിരുന്ന മലയാളി യുവാവിനെയും ഭാര്യയെയും തേടിയെത്തിയത് കോടികളുടെ സൗഭാഗ്യം. കോട്ടയം വേളൂര്‍ സ്വദേശിയായ ഷിബു പോളിനും (32) ഭാര്യയും കോട്ടയം സ്വദേശിനിയുമായ ലിനെറ്റ് ജോസഫുമാണ് കോടിപതികളായത്.

ബിഒടിബി ഡ്രീം കാര്‍ മത്സരത്തിലൂടെയാണ് ഷിബുവിന്റെ ഭാഗ്യം തെളിഞ്ഞത്. ഈ മത്സരത്തില്‍ ഭാര്യപരീക്ഷണം നടത്തിയ ഇദ്ദേഹത്തിന് 195000 യൂറോയും (ഏകദേശം 1.65 കോടി രൂപ) ലംബോര്‍ഗിനി ഉറൂസ് കാറുമാണ് സമ്മാനം ലഭിച്ചത്.

യുകെയിലെ നോട്ടിംഗ്ഹാമിലാണ് ഷിബുവും ലിനെറ്റും താമസിക്കുന്നത്. രണ്ടു മാസം മുമ്പാണ് ഇദ്ദേഹം ജോലി തേടി കേംബ്രിഡ്ജില്‍ നിന്ന് നോട്ടിംഗ്ഹാമിലേക്കെത്തുന്നത്. ഒരു വര്‍ഷം മുമ്പാണ് ഷിബു പോള്‍ കേരളത്തില്‍ നിന്ന്‌ യുകെയിലെത്തുന്നത്.

മത്സരത്തില്‍ ജേതാവായ ചൊവ്വാഴ്ച രാവിലെയും താന്‍ ജോലിക്ക് വേണ്ടി വിവിധ കമ്പനികളിലേക്ക്‌ ഇ-മെയിലുകള്‍ അയച്ചിരുന്നതായി ഷിബു പറയുന്നു. ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും സാധാരണയായി ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കാറില്ലെന്നും ലിനെറ്റ് പറഞ്ഞു. നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സാണ് ലിനെറ്റ്.

Advertisment