Advertisment

കെസിവൈഎം സംസ്ഥാന കലോത്സവം ഉത്സവ് 2020 ലോഗോ പ്രകാശനം ചെയ്തു

New Update

കെസിവൈഎം സംസ്ഥാന കലോത്സവം ഉത്സവ് 2020 യുടെ ലോഗോ പ്രകാശനം ചെയ്തു. പ്രശസ്ത ചലചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ജോൺ പോൾ ആണ് ലോഗോ പ്രകാശനം ചെയ്തത്.

Advertisment

publive-image

കല ദൈവദത്തമായ അനുഗ്രഹമാണെന്നും, അത് നവയുഗ സൃഷ്ടിക്കും മനുഷ്യ നന്മയ്ക്ക് മുതൽക്കൂട്ടാക്കുന്ന തരത്തിലും ഉപയോഗിക്കു വാർ കഴിയണമെന്നും അദ്ദേഹം അറിയിച്ചു. 32 രൂപതകളിലെ യുവജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് 2020 നവംബർ 15 മുതൽ ഡിസംബർ 15 വരെ തീയതി കളിലായി ആണ് കലാ-സാഹിത്യ മത്സരങ്ങൾ നടക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈനായി ആയിരിക്കും മത്സരങ്ങൾ നടത്തപ്പെടുന്നത് എന്ന് യോഗത്തിന് അദ്ധ്യക്ഷതവഹിച്ച സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അറിയിച്ചു. ഇരിഞ്ഞാലക്കുട രൂപതാംഗം സെന്റോയാണ് ലോഗോ രൂപകല്പന ചെയ്തത്. സംസ്ഥാന ഡയറക്ടർ സ്റ്റീഫൻ തോമസ് ചാലക്കര, സംസ്ഥാന സെക്രട്ടറി അനൂപ് പുന്നപ്പുഴ, അഖിൽ ജോസ് എന്നിവർ സംസാരിച്ചു.

കലോത്സവത്തിന് സംസ്ഥാന ഭാരവാഹികളായ ക്രിസ്റ്റി ചക്കാലക്കൽ,ലിമിന ജോർജ്ജ്, ജെയ്സൺ ചക്കേടത്ത്,ഡെനിയ സിസി ജയൻ, സിബിൻ സാമുവൽ, ലിജീഷ് മാർട്ടിൻ ,അബിനി പോൾ , സി. റോസ്മെറിൻ എന്നിവർ നേതൃത്വം നൽകും.

ulsav logo prakashanam
Advertisment