Advertisment

യുവനേതാക്കളോടുള്ള രാഹുലിന്റെ അസൂയയാണ് കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് കാരണമെന്ന് ഉമാഭാരതി; സച്ചിന്‍ പൈലറ്റ് ബിജെപിയിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യും

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഭോപ്പാല്‍: യുവനേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് തുടങ്ങിയവരോടുള്ള രാഹുല്‍ ഗാന്ധിയുടെ അസൂയയാണ് കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് കാരണമെന്ന് ബിജെപി നേതാവ് ഉമാഭാരതി.

മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കോണ്‍ഗ്രസിന്റെ തിരിച്ചടിക്ക് കാരണം രാഹുല്‍ ഗാന്ധിയാണ്. യുവനേതാക്കള്‍ മുന്നോട്ടുവരാന്‍ രാഹുല്‍ അനുവദിക്കില്ല.

സച്ചിന്‍ പൈലറ്റിനെ പോലെയുള്ള മികച്ച നേതാക്കള്‍ക്ക് അവസരം നല്‍കിയാല്‍ തന്നെ ആരും ശ്രദ്ധിക്കില്ലെന്നാണ് രാഹുലിന്റെ ചിന്തയെന്നും ഉമാ ഭാരതി ആരോപിച്ചു. സച്ചിന്‍ പൈലറ്റ് ബിജെപിയിലേക്ക് വന്നാല്‍ തങ്ങള്‍ സ്വാഗതം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

Advertisment