Advertisment

നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലങ്ങളുടെ ചുമതല ലോക്‌സഭാ എംപിമാര്‍ക്ക് നല്‍കി കോണ്‍ഗ്രസ് ! ഒരു ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ സീറ്റിലെയും കാര്യങ്ങള്‍ യുഡിഎഫ് എംപിമാര്‍ നോക്കം. കോട്ടയത്ത് ഉമ്മന്‍ചാണ്ടിക്ക് ചുമതല. വയനാട്ടില്‍ കെ മുരളീധരനും ആലപ്പുഴയില്‍ കൊടിക്കുന്നിലിനും അധിക ചുമതല ! മാധ്യമ ഏകോപന ചുമതല കെ വി തോമസിന് !

New Update

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓരോ ലോക്‌സഭാ മണ്ഡലത്തിലും ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് ചുമതലകള്‍ അതത് എം പിമാര്‍ക്ക് നല്‍കാന്‍ ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗം തീരുമാനിച്ചു. യു ഡി എഫിന് എംപിയില്ലാത്ത കോട്ടയത്ത് ഉമ്മന്‍ ചാണ്ടിക്കായിരിക്കും ചുമതല.

Advertisment

publive-image

യുഡിഎഫിനു എം പിയില്ലാത്ത ആലപ്പുഴയില്‍ മാവേലിക്കര എം പി കൂടിയായ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിനും രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ അധികച്ചുമതല വടകര എം പി കെ മുരളീധരനും നല്‍കും.

പുതുതായി ചുമതലയേറ്റ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ വി തോമസിനു മാധ്യമ ഏകോപന ചുമതല നല്‍കും. പത്തംഗ മേല്‍നോട്ട സമിതിയില്‍ വി എം സുധീരനും കെ സുധാകരനും ഒഴിച്ചുള്ളവരെല്ലാം ഇന്നലെ യോഗത്തിനെത്തി. സിറ്റിങ് എംഎല്‍മാര്‍ എല്ലാവരും മത്സരിക്കുന്ന കാര്യത്തിലും ധാരണയായി.

ഒരു നിയോജക മണ്ഡലത്തിലും പ്രത്യേകം ചര്‍ച്ചയാക്കേണ്ട വിഷയങ്ങള്‍ തയ്യാറാക്കി അവതരിപ്പിക്കാന്‍ ഓരേ നിയോജകമണ്ഡലം കമ്മറ്റികളും തയ്യാറാകണം. മൂന്നു തലത്തിലുള്ള വിലയിരുത്തല്‍ സമിതികള്‍ ഓരോ നിയോജക മണ്ഡലത്തിലും ഉണ്ടാകും.

k muraleedharan oommen chandi
Advertisment