Advertisment

ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം ഗൗരവതരമെന്ന് ഉമ്മൻ ചാണ്ടി; ആക്ഷേപം പുറത്തുവന്നിട്ടും സർക്കാർ നടപടി എടുക്കാൻ വൈകി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം ഗൗരവതരമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആക്ഷേപം പുറത്തുവന്നിട്ടും സർക്കാർ നടപടി എടുക്കാൻ വൈകി. ആഴ്ചകൾ കഴിഞ്ഞാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. മന്ത്രിമാരും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനും അഴിമതി നടന്നതായി വെളിപ്പെടുത്തിയ കേസ് എങ്ങനെ രാഷ്ട്രീയ പ്രേരിതമാകുമെന്നും അദ്ദേഹം ചോദിച്ചു.

Advertisment

publive-image

ലൈഫ് മിഷൻ ഭവനനിർമാണ പദ്ധതിയുടെ മറവിൽ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് സിബിഐ ഇന്നലെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു.

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഎ) 35–ാം വകുപ്പും ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗൂഢാലോചനാക്കുറ്റവും ചുമത്തിയാണ് അന്വേഷണം. അനിൽ അക്കര എംഎൽഎയുടെ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്.

umman chandi
Advertisment