Advertisment

ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ നിയന്ത്രിക്കുവാനോ മൂക്കുകയറിടുവാനുമുള്ള ഒരു നീക്കവും അംഗീകരിക്കുവാൻ സാധിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

New Update

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന

സര്‍ക്കാരിന്‍റെ നടപടിയിൽ ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാനെതിരെ

വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭരണഘടനപരമായി ഗവർണർ പദവിക്കുള്ള

പരിമിതികൾ മനസിലാക്കി പ്രവർത്തിക്കുവാൻ കേരള ഗവർണർ തയാറാകണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

Advertisment

publive-image

ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ നിയന്ത്രിക്കുവാനോ മൂക്കുകയറിടുവാനുമുള്ള ഒരു നീക്കവും അംഗീകരിക്കുവാൻ സാധിക്കില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാൻ തീരുമാനിച്ചത് നിയമപരമായി തന്നെ പ്രശ്നപരിഹാരത്തിനായുള്ള ശ്രമത്തിന്റെ ഭാഗമാണ്. നിയമസഭാ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിനും കേരളത്തിന്റെ പൊതുവികാരത്തിനും അനുയോജ്യമായ തുടർ നടപടിയാണത്.

ചട്ടങ്ങൾ പ്രകാരം തീരുമാനം ഗവർണറെ അറിയിച്ചോ ഇല്ലയോയെന്നത് സർക്കാർ വിശദീകരിക്കേണ്ട സാങ്കേതിക പ്രശ്നം മാത്രമാണ്. അതിന്റെ പേരിൽ ഗവർണർ നടത്തുന്ന വിവാദ പരാമർശങ്ങൾ സംസ്ഥാനത്തെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്. ഇന്ത്യൻ ജനാധിപത്യ ഭരണക്രമത്തിൽ ഗവർണർമാർ സ്വീകരിക്കേണ്ട മര്യാദകളും മിതത്വവും ഉണ്ട്.

അത് മറികടന്നാണ് ഗവർണറുടെ പ്രതികരണങ്ങൾ. അതുകൊണ്ട് പരസ്യമായ വിവാദങ്ങൾ ഒഴിവാക്കി നാടിന്റെ പ്രവർത്തനങ്ങൾക്കായി ഗവർണർ സർക്കാരുമായി സഹകരിച്ച് മുന്നോട്ടുപോകാൻ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.

UMMENCHANDY CRITIZED GOVERNER
Advertisment