Advertisment

റോഡ് തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ റെ​യി​ല്‍വേ വാ​ഗ​ണ്‍ വഴി അ​വ​ശ്യ ​വ​സ്തു​ക്ക​ള്‍ കൊ​ണ്ടു ​വ​ര​ണം: ഉ​മ്മ​ന്‍ചാ​ണ്ടി

New Update

തിരുവനന്തപുരം: കേരള അതിര്‍ത്തിയിലുള്ള ചെക്ക് പോസ്റ്റുകളുടെ കാര്യത്തില്‍ കര്‍ണ്ണാടക ഗവണ്‍മെന്‍റ് അനുകൂലമായ തീരുമാനം എടുക്കുന്നില്ലെങ്കില്‍ റെയില്‍വേ വാഗണ്‍ വഴി അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

Advertisment

publive-image

പ്രധാനമന്ത്രിയും കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ചെക്ക്പോസ്റ്റുകള്‍ വഴി ലോറി ഗതാഗതം പൂര്‍ണ്ണ തോതില്‍ അടിയന്തരമായി പുനരാരംഭിക്കണമെന്നും രണ്ടു ദിവസത്തിനകം അവശ്യ വസ്തുക്കളുടെ ലഭ്യത പൂര്‍ണ്ണതോതില്‍ പുന:സ്ഥാപിച്ചില്ലെങ്കില്‍ നിയന്ത്രണാതീതമായി വില കുതിച്ചു കയറുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരള അതിര്‍ത്തിയിലെ തലപ്പാടി (മഞ്ചേശ്വരം) പെരുമ്പാട്ടി (മാക്കൂട്ടം) മുത്തങ്ങ (വയനാട്) എന്നീ പ്രധാന ചെക്ക്പോസ്റ്റുകള്‍ വഴി ചരക്കു ലോറികള്‍ യഥാസമയം എത്തേണ്ടത് കേരളത്തിന് ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ്. ഇപ്പോള്‍ ചരക്കു ലോറികളുടെ വരവും പോക്കും ഏതാണ്ട് നിലച്ചിരിക്കുന്നു. ഇത് നീണ്ടാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ummenchandy response
Advertisment